സിപിഎമ്മിന്റേത് സാമൂഹിക ഫാഷിസം: എന്‍സിഎച്ച്ആര്‍

ഒകണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപാസ് നിര്‍മിക്കുന്നതിന് വയല്‍ നികത്തുന്നതിനെതിരേ സമരംചെയ്യുന്ന വയല്‍ക്കിളികളുടെ സമരപ്പന്തലിന് തീകൊടുത്ത് അവരെ ചുട്ടെരിക്കാനുള്ള സിപിഎമ്മിന്റെ തിട്ടൂരം സാമൂഹിക ഫാഷിസമാണെന്നു ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) നേതാക്ക ള്‍ പറഞ്ഞു. സംസ്ഥാന പ്രസി ഡന്റ് വിളയോടി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു സംഘം.
ഭരണവും സമരവും ഒപ്പം കൊണ്ടുപോവുമെന്ന് വാശിപിടിച്ചവരാണ് ഇടതുപക്ഷഭരണത്തില്‍ നീതിക്കുവേണ്ടി സമരം ചെയ്യുന്ന, പരിസ്ഥിതി സംരക്ഷണത്തിന് രംഗത്തുവന്ന സ്വന്തം സഖാക്കളെ പോലിസിനെ കൊണ്ടു നേരിടുന്നത്. നാലര കിലോമീറ്റര്‍ ദൂരം വയല്‍ നികത്തുമ്പോ ള്‍ 10 ലക്ഷം ലോഡ് മണ്ണാണ് വേണ്ടിവരിക. ഇതിന് കുന്നുകള്‍ ഇടിച്ചു നിരത്തണം. 1500 കുടുംബങ്ങളെ കുടിയൊഴിപ്പിക്കണം. പരിസരത്തെ ദലിത് കോളനികളടക്കം വെള്ളത്തില്‍ മുങ്ങും. കടുത്ത കുടിവെള്ളക്ഷാമം നേരിടും. ഒരുവിധ പരിസ്ഥിതി പഠനവും നടത്താതെയാണ് ഹൈവേ വികസനത്തിന് സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടത്. വര്‍ഗ സഹകരണ സിദ്ധാന്തത്തെ പ്രമോട്ട് ചെയ്യുന്ന സിപിഎം രാവിലെ ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരേ സംസാരിക്കുകയും വൈകീട്ട് അധിനിവേശ ശക്തികള്‍ വച്ചുനീട്ടുന്ന നാണയത്തുട്ടുകള്‍ കൈപ്പറ്റുകയുമാണ്. ചിലപ്പോള്‍ ഒരേസമയം ഇതു രണ്ടും ചെയ്യുന്നു. ഈ വൈരുധ്യത്തിനെതിരേയാണ് കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരം. റിയല്‍ എസ്‌റ്റേറ്റ് മാഫിയകളുടെ താല്‍പര്യമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. മഹാരാഷ്ട്രയില്‍ കര്‍ഷക ലക്ഷങ്ങളെ അണിനിരത്തി സമരം ചെയ്തവരാണ് കേരളത്തില്‍ വയല്‍ക്കിളികളുടെ സമരത്തിനെതിരേ തീക്കളി നടത്തുന്നത്. സിംഗൂരിലും നന്ദിഗ്രാമിലും പഠിക്കാത്ത സിപിഎമ്മിന് ബംഗാളും ത്രിപുരയും നഷ്ടപ്പെട്ടിട്ടും കേരളത്തില്‍ സംഘപരിവാര സംഘടനകള്‍ക്ക് വഴിയൊരുക്കുകയാണ്. ജന്‍മിവര്‍ഗങ്ങളുടെ അവിഹിത ബാന്ധവത്തിന് സഹകരിക്കാത്തവരെ ഗുണ്ടകളെ വിട്ട് നേരിട്ടിരുന്ന മധ്യകാല മാടമ്പിമാരുടെ തനിയാവര്‍ത്തനമാണ് കീഴാറ്റൂരില്‍ സ്വന്തം അണികള്‍ക്കെതിരേ സിപിഎം പ്രയോഗിക്കുന്നത്.
എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടിയുടെ നേതൃത്വത്തി ല്‍ മനുഷ്യാവകാശപ്രവര്‍ത്തകരായ അബ്്ദുല്‍ഖയ്യൂം, എസ് പി മുഹമ്മദലി, അബൂബക്കര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു സമരക്കാരുമായി സംസാരിച്ചു. നെ ല്‍വയലും തണ്ണീര്‍ത്തടവും ജീവന്‍കൊടുത്തും സംരക്ഷിക്കുമെന്ന് സമരസമിതി പ്രവര്‍ത്തക നമ്പ്രാടത്ത് ജാനകി എന്‍സിഎച്ച്ആര്‍ഒ സംഘത്തോട് പറഞ്ഞു. സമരത്തിന് പിന്തുണയര്‍പ്പിച്ചാണ് എന്‍സിഎച്ച്ആര്‍ഒ സംഘം മടങ്ങിയത്.

RELATED STORIES

Share it
Top