സിപിഎമ്മിന്റേത് പൊള്ളയായ സംഘപരിവാര വിരുദ്ധത: എസ്ഡിപിഐ

പാലക്കാട്: അവസരം ഒത്തുവന്നിട്ടും പാലക്കാട് നഗരസഭയില്‍ നിന്നും ബിജെപിയെ പുറത്താക്കാന്‍ താല്‍പര്യം കാണിക്കാത്തത് സിപിഎമ്മിന്റെ പൊള്ളയായ സംഘപരിവാര്‍ വിരുദ്ധതയാണ് തുറന്നു കാട്ടുന്നതെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി. പാലക്കാട് നഗരസഭയില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ സിപിഎം ആണ് തടസ്സം നില്‍ക്കുന്നത്.  24 സീറ്റുള്ള ബിജെപിയെ പുറത്താക്കാന്‍ യുഡിഎഫും എല്‍ഡിഎഫും ഒരുമിച്ചു നിന്നാല്‍ മതിയാകും. കോണ്‍ഗ്രസും ബിജെപിയും കൂട്ടുകക്ഷികളാണ് എന്ന് പൊതുവെ പ്രചരിപ്പിക്കുന്ന സിപിഎം പാലക്കാട്ട് ബിജെപി ഭരണം തുടരുന്നതിനുള്ള നിലപാടാണ് സ്വീകരിക്കുന്നത്. ബിജെപി ഭരണം അവസാനിപ്പിക്കാന്‍ ഡിസിസി പ്രസിഡന്റ് വി കെ  ശ്രീകണ്ഠന്‍ സിപിഎം സഹായം അഭ്യര്‍ത്ഥിച്ചിട്ടും ആരോഗ്യകരമായ ഒരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. അവിശ്വാസ പ്രമേയത്തോട് നിഷേധാത്മക നിലപാടാണ് നേരെത്തെ തന്നെ എം ബി രാജേഷ് എംപി സ്വീകരിച്ചുള്ളത്.
സംഘ്പരിവാര്‍ ശക്തികളോടുള്ള രാഷ്ട്രീയ വിരോധത്തിനപ്പുറം ഒരു ഫാഷിസ്റ്റ് വിരുദ്ധ അജണ്ടയും സിപിഎമ്മിനില്ലെന്നതിന്റെ നേര്‍സാക്ഷ്യമാണ് പാലക്കാട് നഗരസഭയെന്നും അമീര്‍ അലി ആരോപിച്ചു.

RELATED STORIES

Share it
Top