സിപിഎമ്മിന്റേത് കലാപമുണ്ടാക്കാനുള്ള തീക്കളി: എസ്ഡിപിഐ

വടകര: മേപ്പയൂര്‍ മേഖലയില്‍ വീണ്ടും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി പാര്‍ട്ടി വളര്‍ത്താനുള്ള സിപിഎം ശ്രമം തീക്കളിയാണെന്ന് എസ്ഡിപിഐ. പ്രവര്‍ത്തകരുടെ വീടുകളും ഓഫിസുകളും വ്യാപകമായി തകര്‍ക്കുന്ന സിപിഎം നടപടി കാടത്തമാണെന്ന് പേരാമ്പ്ര മണ്ഡലം കമ്മിറ്റി ആരോപിച്ചു.
വിഷ്ണു സംഭവത്തിന്റെ മറവില്‍ തിങ്കളാഴ്ച രാത്രി എക്കാട്ടുരിലെ രയരോത്ത് മുഹമ്മദിന്റെ വിട്ടില്‍ പോലിസെത്തി ഉറങ്ങി കിടക്കുകയായിരുന്ന മുഹമ്മദിനെ മേപ്പയ്യൂര്‍ പോലിസ് വീടിനടുത്ത് തടിച്ച് കൂടിയ സിപിഎം പ്രവര്‍ത്തകരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി അറസ്റ്റ് ചെയ്ത് കൊണ്ട് പോവുകയായിരുന്നു. സംഭവത്തില്‍ പങ്കില്ലെന്ന് പോലിസിന് ബോധ്യപ്പെട്ടിട്ടും സിപിഎം നേതാക്കളുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി മുഹമ്മദിനെ അറസ്റ്റ് ചെയ്തു. ഗുരുതര വകുപ്പുകള്‍ ചേര്‍ത്താണ് ജയിലിലടച്ചത്.
രാത്രി ഏഴര മണിക്ക് വിഷ്ണുവിന് വെട്ടുകൊണ്ടുവെന്ന  10 മണിക്ക് ശേഷം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും മുഹമ്മദിനെ തേടി രാത്രി 12 മണിക്ക് പോലിസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. നേരത്തെ സിപിഎം കേന്ദ്രമായ എക്കാട്ടൂര്‍ പ്രദേശത്ത് എസ്ഡിപിഐ സ്ഥാപിച്ച കൊടിമരം നശിപ്പിച്ചവര്‍ക്കെതിരെ മുഹമ്മദ് നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ പോലും തയ്യാറായില്ല. പോലിസ് സിപിഎമ്മിന് വേണ്ടി വിട് പണി ചെയ്ത് നിരപരാധികളെ കള്ളക്കേസില്‍ കുടുക്കിയ മേപ്പയ്യൂര്‍ എസ്‌ഐ ഉള്‍പ്പടെയുള്ള പോലിസുദ്യോഗസ്ഥരും നാട്ടില്‍ മന:പൂര്‍വ്വം കുഴപ്പമുണ്ടാക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്ന് എസ്ഡിപിഐ ആരോപിച്ചു.
സിപിഎമ്മിന്റെ മേപ്പയ്യൂരിലെയും അരിക്കുളത്തെയും കീഴരിയൂരിലെയും പഴയ ചരിത്രം വര്‍ഗീയത നിറഞ്ഞതാണ് ഇരുപത് വര്‍ഷം മുമ്പ് മേപ്പയ്യൂര്‍ ടൗണ്‍ പള്ളിയില്‍ ബോംബ് വച്ച് നിരവധി മുസ്ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കിയ ചരിത്രം മേപ്പയ്യൂരിലെ സിപിഎമ്മുകാര്‍ക്കുണ്ട്.
സംഘപരിവാരത്തിനെ നാണിപ്പിക്കുന്ന രീതിയിലാണ് കഴിഞ്ഞ കാലത്ത് സിപിഎം ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ നടത്തിയത്. ഈ ഒരു സാഹചര്യത്തില്‍ വിഷ്ണുവിന് വെട്ട് കൊണ്ടുവെന്ന് പറയപ്പെടുന്ന സംഭവത്തില്‍ ദുരൂഹത യുണ്ട്. വിഷ്ണു ആശുപത്രിയില്‍ കിടക്കുന്ന രംഗം ചാനലുകളിലും സോഷ്യല്‍ മീഡിയയിലും എല്ലാവരും കണ്ടതാണ്.
ആദ്യത്തെ മണിക്കൂറില്‍ ശരീരത്തില്‍ പലയിടത്തും  കെട്ടിയിരുന്നു. തുടര്‍ന്ന് മോഹന്‍ മാസ്റ്ററും കൂട്ടരും സന്ദര്‍ശിക്കുമ്പോള്‍ വലത് കൈക്ക് മാത്രം കെട്ട്. കുറച്ച് കഴിഞ്ഞ് മന്ത്രി ടിപി രാമകൃഷ്ണന്‍ സന്ദര്‍ശിച്ച സമയത്ത് വിഷ്ണുവിന്റെ ശരീരത്തില്‍ മുറിവിന്റെ കെട്ട് തീരെ ഇല്ല. ഇതെല്ലാം തെളിയിക്കുന്നത് മേപ്പയ്യൂര്‍, അരിക്കുളം മേഖലയില്‍ സംഘര്‍ഷം ആവര്‍ത്തിച്ച് വന്‍ കലാപത്തിന് സിപിഎം കോപ്പ് കൂട്ടുകയാണെന്നും സിപിഎമ്മിന്റ ഈ വര്‍ഗീയ കളി പൊതു സമൂഹം തിരിച്ചറിയണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.
ഈ സംഭവവുമായി യാതൊരു ബന്ധവും എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കില്ലാതിരിക്കെ എസ്ഡിപിഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഓഫീസ് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എറിഞ്ഞ് തകര്‍ക്കുകയും മേപ്പയൂരിലും അരിക്കുളത്തും നിരവധി എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമിക്കുകയും ചെയ്യുന്നത് സമാധാനം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ എസ്ഡിപിഐക്കും പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള നുണ പ്രചരണങ്ങളില്‍ ജനങ്ങള്‍ വഞ്ചിതരാവരുതെന്നും എസ്ഡിപിഐ അഭ്യര്‍ഥിച്ചു.

RELATED STORIES

Share it
Top