സിപിഎമ്മിന്റെ ഫാഷിസ്റ്റ് വിരുദ്ധത കാപട്യം നിറഞ്ഞത്: എസ്ഡിപിഐ

പുത്തനത്താണി: ഫാഷിസം വിശ്വരൂപം പ്രകടിപ്പിക്കുന്ന കാലത്ത് സിപിഎം ഫാഷിസ്റ്റ് അനുകൂല സമീപനമാണ് പ്രകടിപ്പിക്കുന്നതെന്നും സിപിഎമ്മിന്റെ  ഫാഷിസ്റ്റ് വിരുദ്ധത കാപട്യം നിറഞ്ഞതാണെന്ന് ജനം തിരിച്ചറിഞ്ഞിരിക്കുകയാണെന്നും എസ്ഡിപിഐ പുത്തനത്താണി മേഖലാ പ്രതിനിധി  സഭ അഭിപ്രായപ്പെട്ടു. പോലിസ് നടത്തുന്നത് സര്‍ സി പി യുടെ നയമാണ്. ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് പുത്തനത്താണി അധ്യക്ഷത വഹിച്ചു.
ടി എം ഷൗക്കത്ത്, ഡോ. സി എച്ച് അഷ്‌റഫ് സംസാരിച്ചു. കെ പി അബ്ദുല്‍ കരീം, അഡ്വ. കെ സി നസീര്‍ റിപ്പോര്‍ട്ടുകള്‍  അവതരിപ്പിച്ചു. പുത്തനത്താണി മേഖലാ ഭാരവാഹികളായി അഷ്‌റഫ് പുത്തനത്താണി (പ്രസിഡന്റ്), കുഞ്ഞറമുട്ടി ഹാജി തിരുനാവായ, സി എച്ച് അലി രണ്ടത്താണി (വൈസ് പ്രസിഡന്റ്), നൗഷാദ് തിരുനാവായ (സെക്രട്ടറി), എം കെ യൂനുസ് പുത്തനത്താണി, പി എ ശംസുദ്ധീന്‍ വെട്ടിച്ചിറ (ജോയിന്റ് സെക്രട്ടറി), അഷറഫ്  കടലായി വളവന്നൂര്‍ (ട്രഷറര്‍), ഇബ്രാഹിം പുത്തനത്താണി, കരീം രണ്ടത്താണി, കുഞ്ഞീന്‍ കൈത്തക്കര, ശാഹുല്‍ ഹമീദ്  കൊന്നല്ലൂര്‍ (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

RELATED STORIES

Share it
Top