സിപിഎമ്മിന്റെ നീക്കം ഭരണഘടനാ വിരുദ്ധം: വി ടി ഇഖ്‌റാമുല്‍ ഹഖ്

കാക്കനാട്: വിദ്യാഭ്യാസ ഉദ്യോഗ മേഖലയില്‍ പിന്‍വാതിലിലൂടെ സാമ്പത്തിക സംവരണം അടിച്ചേല്‍പ്പിക്കാനുള്ള സിപിഎമ്മിന്റെ നീക്കം ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് എസ്ഡിപിഐ സംസ്ഥാനസമിതിയംഗം വി ടി ഇക്‌റാമുല്‍ ഹഖ്. സംവരണ വിഷയത്തില്‍ സിപിഎമ്മിന്റേത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും സ്വരമാണെന്നും അദ്ദേഹം പറഞ്ഞു. മുന്നോക്കസംവരണം നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് കാക്കനാട് ജില്ലാ കലക്ടറേറ്റിനുമുന്നില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവരണം ആരുടേയും ഔദാര്യമായി ലഭിച്ചതല്ല, അത് കവര്‍ന്നെടുക്കുവാന്‍ ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങള്‍ ആരെയും അനുവദിക്കുകയുമില്ല. ഇത്തരം പിന്തിരിപ്പന്‍ നയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ പിന്നാക്ക ദലിത് മതന്യൂനപക്ഷങ്ങളെ ഒരുമിച്ചുചേര്‍ത്തുള്ള വമ്പിച്ച ബഹുജനസമരത്തിന് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്ന് വി ടി ഇക്‌റാമുല്‍ ഹഖ് പറഞ്ഞു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി പി മൊയ്തീന്‍കുഞ്ഞ് അധ്യക്ഷത വഹിച്ചു. ദലിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് സി എസ് മുരളി, മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി, ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് തങ്കപ്പന്‍ വടുതല, എംഇഎസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സെയ്തുമുഹമ്മദ്, ബിഎസ്പി ജില്ലാ പ്രസിഡന്റ് വി എ സിജികുമാര്‍, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ഇര്‍ഷാന സനോജ്, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി എം ഫസല്‍, എസ്ഡിപിഐ ജില്ലാ ജന.സെക്രട്ടറി വി എം ഫൈസല്‍, എസ്ഡിപിഐ തൃക്കാക്കര മണ്ഡലം പ്രസിഡന്റ് കെ എം ഷാജഹാന്‍ സംസാരിച്ചു. എസ്ഡിപിഐ ജില്ലാ നേതാക്കളായ ഷിഹാബ് പടന്നാട്ട്, സുല്‍ഫിക്കര്‍ അലി, അജ്മല്‍ കെ മുജീബ്, ഷെമീര്‍ മാഞ്ഞാലി, റഷീദ് എടയപ്പുറം, സുധീര്‍ ഏലൂക്കര, സുനിത നിസാര്‍, സുധീര്‍ യൂസഫ്, ഷാനവാസ് പുതുക്കാട്, എന്‍ കെ നൗഷാദ്, ഷിജു ബക്കര്‍, സുല്‍ഫി എടവനക്കാട്, സുധീര്‍ കുഞ്ഞുണ്ണിക്കര, ഷെരീഫ് അത്താണിക്കല്‍, പ്രഫ. അനസ്, അലി പല്ലാരിമംഗലം, കൊച്ചുണ്ണി വാഴക്കാല, സനൂപ് പട്ടിമറ്റം, അബ്ദുസലാം എരമം, അബ്ദുസമദ് വാഴക്കാല ധര്‍ണയ്ക്കു നേതൃത്വം നല്‍കി.

RELATED STORIES

Share it
Top