സിപിഎം സോണിയാഗാന്ധിക്ക് സിന്ദാബാദ് വിളിക്കേണ്ടി വരും: എ കെ ആന്റണിതിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് സിപിഎം സിന്ദാബാദ് വിളിക്കുന്ന കാലം വിദൂരമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കേരളത്തിലെ സിപിഎം സോണിയാഗാന്ധി സിന്ദാബാദ് എന്നു വിളിക്കുന്ന കാലം ഇന്നല്ലെങ്കില്‍ നാളെ ഉണ്ടാവുമെന്നതില്‍ സംശയമില്ല. ഗാന്ധിജി ഇന്ത്യയില്‍ ആദ്യമായി പങ്കെടുത്ത ചമ്പാരന്‍ നീലം കര്‍ഷക സമരത്തിന്റെ 100ാം വാര്‍ഷികാഘോഷം ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി. ബിജെപിക്കെതിരായ ഐക്യനിരയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പി ല്‍ ഉയരാന്‍ പോവുന്നത്. സമരങ്ങളില്‍ പങ്കെടുത്തു പ്രസംഗിച്ചാല്‍ മാത്രം പോരെന്നും ജനകീയ സമരങ്ങള്‍ വിജയിപ്പിക്കണമെന്നും ആന്റണി  ഓര്‍മിപ്പിച്ചു. തിരിച്ചടികള്‍ സ്വാഭാവികമാണ്. കോണ്‍ഗ്രസ് തിരിച്ചുവരും. നേതാക്കന്മാര്‍ മാത്രമുണ്ടായിട്ടു കാര്യമില്ലെന്നും അണികള്‍ വേണമെന്നും ആന്റണി പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. ജനങ്ങളുടെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു.  തീര്‍ത്തും നിരാശാജനകമായ ഭരണമാണു നടക്കുന്നതെന്നും ആന്റണി കുറ്റപ്പെടുത്തി.  ടി പി സെന്‍കുമാര്‍ വിഷയം, കോട്ടയത്തെ കേരള കോ ണ്‍ഗ്രസ് (എം)സിപിഎം സഖ്യം തുടങ്ങിയ കാര്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. കോട്ടയത്തേത് പ്രാദേശിക സംഭവമാണ്. അതുകൊണ്ടുതന്നെ അവരാണ് പ്രതികരിക്കേണ്ടതെന്നായിരുന്നു ആന്റണിയുടെ നിലപാട്.

RELATED STORIES

Share it
Top