സിപിഎം സമ്മേളനം മണ്ണാര്‍ക്കാട്ട് വച്ചത് വാശി കാരണം: കെ ഇ ഇസ്മായില്‍

മണ്ണാര്‍ക്കാട്: സിപിഎം ജില്ലാ സമ്മേളനം മണ്ണാര്‍ക്കാട്ട് വച്ചത് സിപിഐയോടുള്ള വാശികാരണമാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായില്‍. ഈ വാശി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ സമ്മേളനം സ്വാഗത സംഘം രൂപീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സമ്മേളന തിയ്യതി ഉറപ്പിക്കും മുമ്പ് രണ്ടുപാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ സംസാരിച്ചിരുന്നു. അന്ന് പാലക്കാടാണ് സമ്മേളനമെന്നാണ് സിപിഎം നേതാക്കള്‍ പറഞ്ഞത്. പിന്നെ എങ്ങനെയാണ് മാറിയതെന്ന് അറിയില്ല. കൊടിയുടെ നിറം ഒന്നാണെങ്കിലും നിലപാടുകളില്‍ വ്യത്യാസം ഉണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജോസ് ബേബി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ പി സുരേഷ്‌രാജ്, വി ചാമുണ്ണി, സിദ്ധാര്‍ഥന്‍, കെ സി ജയപാലന്‍, എന്‍ ജി മുരളിധരന്‍, എ എസ് ശിവദാസ്, പാലോട് മണികണ്ഠന്‍ സംസാരിച്ചു. സ്വാഗത സംഘം ഭാരവാഹികള്‍:ജോസ് ബേബി (ചെയര്‍), ഈശ്വരി രേശന്‍, പി പ്രഭാകരന്‍, സീമ കൊങ്ങശ്ശേരി, സി കെ അബ്ദുറഹ്മാന്‍, വി എം ഗോപാലകൃഷ്ണന്‍, പൊറ്റശ്ശേരി മണികണ്ഠന്‍ (വൈസ് ചെയര്‍), പി ശിവദാസന്‍ (കണ്‍), പി മണികണ്ഠന്‍, കെ കെ രാജന്‍, വി പി ജയപ്രകാശ്, സി രാധാകൃഷ്ണന്‍ (ജോ.കണ്‍).

RELATED STORIES

Share it
Top