സിപിഎം സമീപനം വര്‍ഗീയതയെ സഹായിക്കുന്നു:

ബെന്നി ബഹനാന്‍കാസര്‍കോട്: വര്‍ഗീയ രാഷ്ട്രീയം രാജ്യത്ത് വിഷമായി പടര്‍ത്താന്‍ ഒരു വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കെ സിപിഎമ്മിന്റെ സമീപനം ഇതിനെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലാണെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹനാന്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയ്‌ക്കെതിരെ കോണ്‍ഗ്രസുമായുള്ള ധാരണ വേണ്ട എന്ന ചില നേതാക്കളുടെ ദാര്‍ഷ്ട്യം ത്രിപുരയിലെ ദയനീയ പരാജയത്തിന്റെ സാഹചര്യത്തില്‍ വിലയിരുത്താന്‍ സിപിഎം തയ്യാറാകണം. ബിജെപിയുടെ വളര്‍ച്ച തടയുന്നതില്‍ 25 കൊല്ലം സംസ്ഥാനം ഭരിച്ച സിപിഎം ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് ത്രിപുരയില്‍ കണ്ടത്. ആത്മ പരിശോധന നടത്താന്‍ സിപിഎം തയ്യാകണമെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top