സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം

തൃശ്ശൂര്‍: സിപിഎം 22ാം പാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായ സംസ്ഥാന സമ്മേളന  പ്രതിനിധിസമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനം നടക്കുന്ന വി വി ദക്ഷിണാമൂര്‍ത്തി നഗറില്‍ മുതിര്‍ന്ന അംഗം വി എസ് അച്യുതാനന്ദന്‍  രക്തപതാക ഉയര്‍ത്തി. രക്ഷ്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്ക്‌ശേഷം പ്രതിനിധികള്‍ സമ്മേളന ഹാളിലേക്ക് പ്രവേശിച്ചു.ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.  സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.  തുടര്‍ന്ന് ഗ്രൂപ്പുചര്‍ച്ചക്ക്‌ശേഷം പൊതുചര്‍ച്ച. 25 വരെ പ്രതിനിധിസമ്മേളനം തുടരും. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ്കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, എ കെ പത്മനാഭന്‍, എം എ ബേബി എന്നിവര്‍ പങ്കെടുക്കും. 475 പ്രതിനിധികളും 87 സംസ്ഥാനകമ്മിറ്റി അംഗങ്ങളും നാല് സംസ്ഥാനകമ്മിറ്റി ക്ഷണിതാക്കളും 16 നിരീക്ഷകരുമടക്കം 582 പേരാണ് പങ്കെടുക്കുന്നത്. .

RELATED STORIES

Share it
Top