സിപിഎം ശ്രമിക്കുന്നത് മതേതര ചേരിയെ ദുര്‍ബലപ്പെടുത്താന്‍

പട്ടാമ്പി: മതേതര ചേരിയെ ദുര്‍ബലപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം എ സമദ്. അവര്‍ പാരമ്പര്യമായി വെച്ച് പുലര്‍ത്തുന്ന ദുരഭിമാനമാനമാണ് ഇതിനു കാരണം. മുസ്‌ലിം യൂത്ത് ലീഗ് ഓങ്ങല്ലൂര്‍ പഞ്ചായത്ത് യുവജനസമ്മേളനം ഓങ്ങല്ലൂര്‍ കോണ്ടൂര്‍ക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ റഷീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി എ റാസി, ശരീഫ് കോട്ടപ്പുറം സംസാരിച്ചു. വി എം ഷെരീഫ്‌കെ,  റഷീദ് മാസ്റ്റര്‍, ഷബീര്‍ തോട്ടത്തില്‍, കെ ഷെരീഫ് മാസ്റ്റര്‍, പി സൈനുല്‍ ആബിദ് നേതൃത്വം നല്‍കി. യൂത്ത് ലീഗ് കൊണ്ടൂര്‍ക്കര ശാഖ ഓഫിസ് ഉദ്ഘാടനവും എം എ സമദ് നിര്‍വഹിച്ചു.

RELATED STORIES

Share it
Top