സിപിഎം വര്‍ഗീയ വിഭജനം നടത്തുന്നത് ദൗര്‍ഭാഗ്യകരം: പി കെ ഉസ്മാന്‍

ഷൊര്‍ണൂര്‍: മഹാരാജാസ് കോളജില്‍ നടന്ന യാദൃശ്ചികവും ദൗര്‍ഭാഗ്യകരവുമായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം സര്‍ക്കാറിന്റെ സംവിധാനങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന വര്‍ഗീയ വല്‍ക്കരണം ഇടതുപക്ഷത്തില്‍ നിന്നും പ്രതീക്ഷിക്കുന്നതല്ലെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ഉസ്മാന്‍. ഷൊര്‍ണൂര്‍ നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തൃക്കടീരി സാംസ്‌കാരിക നിലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎം നേതൃത്വത്തിന്റെ ഉള്ളിലൊളിപ്പിച്ചുവെച്ച വര്‍ഗീയത പുറത്തുവന്ന അനുഭവമാണ് ഉണ്ടായിട്ടുള്ളത്.
കൊല്ലപ്പെട്ടവന്റെ ജാതിയും പ്രതികളുടെ മതവും ചര്‍ച്ച ചെയ്യുക വഴി സംഘപരിവാറിനെ സഹായിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. രാഷ്ട്രീയമായി എസ്ഡിപിഐയെ നേരിടാന്‍ തയ്യാറാവുന്നതിനു പകരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു സിപിഎം രാഷ്ട്രീയ പാപരത്വം പ്രകടമാക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ ടി, ജില്ലാ സെക്രട്ടറി മജീദ് കെ എ, ഷൊര്‍ണൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ്് ശരീഫ് തൃക്കടീരി, നിയോജക മണ്ഡലം സെക്രട്ടറി മുസ്തഫ കൊളപ്പുള്ളി പങ്കെടുത്തു.

RELATED STORIES

Share it
Top