സിപിഎം ലോക്കല്‍ കമ്മിറ്റിക്കെതിരേ ആരോപണം ഉന്നയിച്ച് കായലില്‍ ചാടിയ പഞ്ചായത്ത് പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി

വൈപ്പിന്‍: ബോട്ട് യാത്രയ്ക്കിടെ കായലില്‍ ചാടിയതിനെത്തുടര്‍ന്ന് കാണാതായ എളങ്കുന്നപ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വട്ടത്തറ വി കെ കൃഷ്ണ(74)ന്റെ മൃതദേഹം കണ്ടെത്തി.കണ്ണമാലി കടല്‍ത്തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെ വൈപ്പിനില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള ഫെറി ബോട്ടില്‍ നിന്നാണ് ഇദ്ദേഹം കായലില്‍ ചാടിയത്. ബോട്ടിലുണ്ടായിരുന്ന ഒരു യാത്രക്കാരനെ ആത്മഹത്യാ കുറിപ്പേല്‍പ്പിച്ചിട്ടാണ് ചാടിയത്.മാര്‍ച്ച് 31ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് കൃഷ് ണന് പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനം നഷ്ടപ്പെട്ടത്. സ്ഥാനം നഷ്ടമായതുമൂലമല്ല താന്‍ ഇപ്രകാരം ചെയ്യുന്നതെന്ന് കത്തില്‍ പറയുന്നു. തന്നെ പുകച്ച് പുറത്തുചാടിക്കുന്ന പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ സിപിഎം ലോക്കല്‍ കമ്മിറ്റിയെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. നിലവില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗമാണ് കൃഷ്ണന്‍. തിങ്കളാഴ്ച നടന്ന ലോക്കല്‍ കമ്മിറ്റിയിലും ചെവ്വാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റിയിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.
20052010 കാലയളവിലും പഞ്ചായത്ത് അംഗമായിരുന്നു. വിഭാഗീയത ശക്തമായ കാലയളവില്‍ വിഎസ് പക്ഷം നടത്തിയ ചെറുത്തു നില്‍പ്പിന്റെ മുന്‍നിരയില്‍ വി കെ കൃഷണനുമുണ്ടായിരുന്നു. പട്ടികജാതി സംവരണമായിരുന്ന പഞ്ചായത്ത് പ്രസിഡ ന്റ് സ്ഥാനം കൃഷണന് ലഭിക്കുന്നതിനുള്ള അടവ് നയമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിമത വിഭാഗം സ്വീകരിച്ചത്. കോ ണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കൊപ്പം വോട്ട് നേടി നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റായത്. റെയില്‍വേ മെയില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ സജീവമാകുകയായിരുന്നു.

RELATED STORIES

Share it
Top