സിപിഎം-ലീഗ് സംഘര്‍ഷ മേഖലയായ കൂട്ടായിയില്‍ വീടിന് തീയിട്ടു; പതിനാറുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു

തിരൂര്‍: രാഷ്ട്രീയ സംഘര്‍ഷമേഖലയായ തീരദേശത്തെ കൂട്ടായിയില്‍ വീടിന് പുലര്‍ച്ചെ ആരോ തീയിട്ടു. നിലത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന 16 കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാര്‍ ഉണര്‍ന്നെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. കൂട്ടായി  അരയന്‍ കടപ്പുറം കുറിയന്റെ പുരക്കല്‍ സൈനുദ്ദീന്റെ മകള്‍ക്കാണ് പൊള്ളലേറ്റത്. മുന്‍വശത്തെ മുറിയില്‍ വല്യുമ്മക്ക് കൂട്ട് കിടന്നതായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി. വല്യുമ്മ കട്ടിലിലായിരുന്നതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു.പെണ്‍കുട്ടിയെ പുലര്‍ച്ചെ തന്നെ  പെരിന്തല്‍മണ്ണ ഇംഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈനുദ്ദീന്‍ സിപിഎം പ്രവര്‍ത്തകനാണ്. സിപിഎം-ലീഗ് സംഘര്‍ഷം നിലനിന്നിരുന്ന പ്രദേശത്ത് കഴിഞ്ഞ മാസം സര്‍വ്വകക്ഷി സമാധാനയോഗം ചേര്‍ന്ന് ശാന്തതയിലേക്ക് തിരിച്ചു വരികയായിരുന്നു. ഇവിടുത്തെ ശാന്തത തകര്‍ക്കുവാന്‍ മറ്റേതെങ്കിലും ക്ഷുദ്ര ശക്തികളുടെ ബോധപൂര്‍വ്വ ശ്രമമാണോ എന്നും പോലിസ് അന്വേഷിക്കുന്നുണ്ട്‌

RELATED STORIES

Share it
Top