സിപിഎം മാര്‍ച്ചിന് വി ടി ബല്‍റാമിനെ വേദിയിലിരുത്തി യുഡിഎഫിന്റെ മറുപടി

തൃത്താല: എകെജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി ടി ബല്‍റാമിനെതിരെ സിപിഎം നടത്തുന്ന പ്രതിഷേധ പരിപാടികള്‍ക്ക് മറുപടിയായി യുഡിഎഫ് പൊതുയോഗം. വി ടി ബല്‍റാം എംഎല്‍എയുടെ ഓഫിസിന് മുന്‍പില്‍ സംഘടിപ്പിച്ച പൊതുയോഗം ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.
വി ടി ബല്‍റാം വേദിയില്‍ ഉണ്ടായിരുന്നു. എംഎല്‍എയുടെ അഭിപ്രായ, സഞ്ചാര സ്വാതന്ത്ര്യത്തെ തടയിടുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സമീപനം ഫാഷിസമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഭരണ രംഗത്തെ പരാജയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ച് വിടാന്‍ ബല്‍റാമിനെതിരായുള്ള അക്രമങ്ങളിലൂടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ശ്രമിക്കുകയാണ്.
എംഎല്‍എ.യുടെ നാക്ക് പിഴുതെടുക്കുമെന്ന പ്രസ്താവനയില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായമറിയാന്‍ കേരളത്തിനാകെ താല്‍പര്യമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ പുറത്തിറങ്ങാനും പൊതുപരിപാടിയില്‍ പങ്കെടുക്കാനും അനുവദിക്കില്ലെന്ന ആഹ്വാനം മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന മുഴുവന്‍ ആളുകളുടെയും പിന്തുണ വിടി ബല്‍റാമിനുണ്ടെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top