സിപിഎം മനപ്പൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു: എസ്ഡിപിഐ

കോന്നി: കുമ്മണ്ണൂര്‍, മാവനാല്‍ പ്രദേശങ്ങളില്‍ മനപ്പൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാന്‍ സിപിഎം ശ്രമിക്കുന്നതായി ആരോപണം.
പ്രദേശത്ത് രാത്രി കാലങ്ങളില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തി അതിന്റെ ഉത്തരവാദിത്വം എസ്ഡിപിഐയുടെ ചുമലില്‍ കെട്ടിവക്കുന്നതിന് ആസൂത്രിത നീക്കം നടത്തുന്നതായി കുമ്മണ്ണൂര്‍, മുളന്തറ ബ്രാഞ്ച് കമ്മിറ്റികള്‍ സംയുക്്ത പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്ത് ഡിവൈഎഫ്‌ഐയുടെ കൊടി നശിപ്പിച്ചതിന് പിന്നിലും ഗൂഢാലോചനയുണ്ട്.
ഇത് പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സംശയിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നതായും എസ്ഡിപിഐ ഭാരവാഹികള്‍ പറഞ്ഞു.
മേഖലയില്‍ എസ്ഡിപിഐക്കുള്ള സ്വാധീനം തകര്‍ക്കുന്നതിനായി പോലിസിന്റെ സഹായത്തോടെ കഴിഞ്ഞ കുറെ ദിവസങ്ങളായി ശ്രമങ്ങള്‍ നടന്നു വരികയാണ്. കഴിഞ്ഞ ദിവസം എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീകളെ ഉപദ്രവിച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലിസ് ഇതുവരെ കേസെടുക്കാന്‍ തയ്യാറാവാത്തതിലും ദുരൂഹതയുണ്ടെന്ന് നേതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് എസ്ഡിപിഐ നേതൃത്വം അറിയിച്ചു.

RELATED STORIES

Share it
Top