സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആര്‍ എസ് എസ് ആക്രമണം

കൂത്തുപറമ്പ് : ചെറുവാഞ്ചേരിയില്‍ സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിക്ക് നെരെ ആര്‍ എസ് എസ് ആക്രമണം. സി പി എം പാറമേല്‍ പീടിക ബ്രാഞ്ച് സെക്രട്ടറിയും കര്‍ഷക സംഘം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിയംഗവുമായ ചീരാറ്റ മഠം പുരയ്ക്ക് സമീപത്തെ കെ പി അപ്പുക്കുട്ടന്‍ (62) നെയാണ് മാരകായുധവുമായി അക്രമിച്ചത്.അക്രമത്തില്‍ പരിക്കേറ്റ അപ്പുക്കുട്ടനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച്ച രാത്രി 8 ഓടെയാണ് സംഭവം. സി പി  എമ്മിന്റെ ചെറുവാഞ്ചേരിയിലെ ബ്രാഞ്ച് ഓഫീസ് കഴിഞ്ഞ ദിവസം  ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ചെറുവാഞ്ചേരി ലോക്കല്‍ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് ബൈക്കില്‍ വരുമ്പോഴാണ് അക്രമം. വീടിന്റെ പരിസരത്ത് വെച്ച് ആര്‍ എസ് എസുകാരായ കപ്പണ പറമ്പത്ത് വീട്ടില്‍ ഷിബി (30), ഒറവുള്ള പറമ്പത്ത് വീട്ടില്‍ സി കെ വിജയന്‍ (50), മകന്‍ വിമല്‍ (24 ), രനീഷ് എന്ന കുട്ടാപ്പി (28) എന്നിവര്‍ ചേര്‍ന്ന് ബൈക്ക് ചവിട്ടി വീഴ്ത്തി അക്രമിക്കുകയായിരുന്നു. കൊടുവാള്‍, ഇരുമ്പ് വടി എന്നീ മാരകായുധങ്ങളുമായാണ് അക്രമണം. ഇരുമ്പ് വടി കൊണ്ട് മാരകമായി അടിച്ച് പരിക്കേല്‍പ്പിച്ചതിന് ശേഷം കൊടുവാള്‍ കൊണ്ട് വെട്ടവേ നാട്ടുക്കാര്‍ ഓടിയെത്തിയതിനാല്‍ ഇവര്‍ പിന്മാറുകയായിരുന്നു.

RELATED STORIES

Share it
Top