സിപിഎം ബ്രാഞ്ച് ഓഫിസിനു നേരെ വീണ്ടും അക്രമം

കൂത്തുപറമ്പ്: ചെറുവാഞ്ചേരിയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനു നേരെ വീണ്ടും അക്രമം. ഇതു 30ാം തവണയാണ് ഓഫിസിനുനേരെ അക്രമം നടക്കുന്നത്. ഓടിളക്കി അകത്തുകടന്ന് പതാകകളും ഫഌക്‌സ് ബോര്‍ഡുകളും എടുത്തുകൊണ്ടുപോയി. കൂടാതെ കണ്ണവം റോഡരികില്‍ ലോക്കല്‍ കമ്മിറ്റി ഓഫിസ് നിര്‍മിക്കുന്നതിനായി സ്ഥാപിച്ച ശിലാഫലകവും നശിപ്പിച്ചു. ഒരാഴ്ച മുമ്പും ഈ ഫലകം തകര്‍ത്തിരുന്നു. അക്രമം തുടരുന്ന സാഹചര്യത്തില്‍ പോലിസ് ഈ ഭാഗത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിരുന്നു. കാമറയില്‍ പതിയാതിരിക്കാനാണ് ഓടിളക്കി അകത്തുകടന്ന് അക്രമം നടത്തിയതെന്നാണ് പോലിസ് കരുതുന്നത്. കണ്ണവം എസ്‌ഐ കെ വി ഗണേഷിന്റെ നേതൃത്വത്തില്‍ പോലിസെത്തി അന്വേഷണം നടത്തി. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

RELATED STORIES

Share it
Top