സിപിഎം ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ കിം ജോങ് ഉന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം

തൊടുപുഴ: സിപിഎം സമ്മേളനത്തിന് സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഉള്‍പെട്ടതോടെ വെട്ടിലായി നേതൃത്വം. മന്ത്രി എം എം മണിയുടെ മണ്ഡലത്തില്‍ നെടുങ്കണ്ടം ഏരിയ സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫ്‌ലെക്‌സുകളിലാണ് കിം ജോങ് ഉന്‍ സ്ഥാനം പിടിച്ചത്. ചിത്രം സാമൂഹികമാധ്യമത്തില്‍ വൈറലായതോടെ ഫ്‌ലക്‌സ് നീക്കം ചെയ്യാന്‍ ജില്ലാ നേതൃത്വം നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.സംഭവത്തെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ബല്‍റാം വിഷയത്തില്‍ പ്രതികരിച്ചത്. മോര്‍ഫിങ് അല്ലാത്രേ, ഒറിജിനല്‍ തന്നെ ആണത്രേ! കിം ഇല്‍ സുങ്ങ് കുടുംബത്തിലെ സ്ത്രീകളുടെ പ്രസവത്തിന്റെ കണക്കെടുക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്കു സമയമില്ലാത്തതു കൊണ്ടായിരിക്കും എന്ന് തോന്നുന്നു എന്ന കുറിപ്പോടെയാണ് ബല്‍റാം ചിത്രം പോസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top