സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവം: നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പഴുന്നാന: ചൊവ്വന്നൂര്‍ പഴുന്നാനയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെ കഴിഞ്ഞ മാസമുണ്ടായ ആക്രമണത്തില്‍ നാല് ബിജെപി പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. പഴുന്നാന സ്വദേശികളായ മുതിരംപറമ്പത്ത് അഖില്‍(കുട്ടു-21), കണ്ടംകുളങ്ങര വിഷ്ണു (22), കളംപുറത്ത് സനീഷ്(പക്രു-28), പയ്യൂര്‍ മാന്തോപ്പ് കൊട്ടിലിങ്ങള്‍ വളപ്പില്‍ ആദര്‍ശ് (22 ) എന്നിവരെയാണ് എസ്‌ഐ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
പഴുന്നാന സ്വദേശികളായ തണ്ടാശ്ശേരി പ്രേമന്റെ മകന്‍ ടി പി ശരത്ത് (24),  കൊട്ടാരപ്പാട്ടില്‍ കൃഷന്‍കുട്ടിയുടെ മകന്‍ അര്‍ജുന്‍ (29) എന്നിവര്‍ക്കാണ് കഴിഞ്ഞ മാസം 20നുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റത്.
ശരത്തിന്റെ തലക്കാണ് വെട്ടേറ്റത്. വിവാഹ സല്‍കാരത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത ചെറുപ്പക്കാര്‍ക്ക് മദ്യം നല്‍കുന്നതിനെ ചോദ്യം ചെയ്തത്തിന്റെ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്. ആണിത്തറച്ച പട്ടികകളും ഇരുമ്പ് പൈപ്പുകളും ഉപയോഗിച്ചുള്ള അക്രമണത്തിലാണ് ഇരുവര്‍ക്കും പരിക്കേറ്റത്. കേസ്സില്‍ നാലും അഞ്ചും പ്രതികളായ കണ്ടംകുളങ്ങര വിഷ്ണു (26), കുഴിപ്പറമ്പില്‍ ശ്രീജിത്ത് (21) എന്നിവര്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top