സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മട്ടന്നൂര്‍: അയ്യല്ലൂരില്‍ സിപിഎം പ്രവര്‍ത്തകരായ ഡോ. കെ ടി സുധീറിനെയും കെ ശ്രീജിത്തിനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ സൂത്രധാരനായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചാവശേരി മണ്ണോറ സുധീഷ് ഭവനില്‍ എ സുധീഷിനെ (27)യാണ് മട്ടന്നൂര്‍ പോലിസ് പിടികൂടിയത്.
ഡോക്ടര്‍ ഉള്‍പ്പെടെ രണ്ടുപേരെ വെട്ടിക്കാല്ലാന്‍ ശ്രമിച്ചത് സുധീഷിന്റെ നേതൃത്വത്തിലുള്ള ഗൂഢാലോചനയെ തുടര്‍ന്നാണെന്ന് പോലിസിന് സൂചന ലഭിച്ചിരുന്നു.
ചാവശ്ശേരിയില്‍ പോത്തിനെ മോഷ്ടിച്ച് അറുത്ത് ക്ഷേത്രത്തിന് സമീപം അവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞ് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതും, നെല്ലൂന്നിയില്‍ സിപിഎം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ചതും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് സുധീഷ്.
മട്ടന്നൂര്‍ ജുഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top