സിപിഎം പ്രവര്‍ത്തകന്റെ വധം: ആര്‍എസ്എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കണം- പി.ജയരാജന്‍കണ്ണൂര്‍:സിപിഎം പ്രവര്‍ത്തകനും മാഹി മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പയിലിന്റെ മരണത്തില്‍ ആര്‍എസ്എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കൊലക്കത്തി താഴെ വയ്ക്കാന്‍ ആര്‍എസ്എസ് തയാറല്ലെന്നാണ് ഈ കൊലപാതകത്തിലൂടെ വീണ്ടും തെളിയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തൊക്കിലങ്ങാടിയില്‍ നടന്ന ആര്‍എസ്എസ് ക്യാമ്പിന് പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകനെ വധിച്ചത്. ബാബുവിന്റെ കൊലപാതകത്തില്‍ ഫലപ്രദമായ അന്വേഷണം വേണം. ആര്‍എസ്എസിനെ സഹായിക്കുന്ന മാഹി പോലീസിന്റെ സമീപനം തിരുത്താന്‍ തയ്യാറാവണമെന്നും ഇതിന്റെ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ആര്‍എസ്എസ് ആക്രമങ്ങള്‍ക്കെതിരായി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളില്‍നിന്നും പ്രതിഷേധം ഉയര്‍ന്നുവരണം. മാഹിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷനേജിന്റെ കൊലപാതകം നിര്‍ഭാഗ്യകരമാണെന്നും ഇത്തരം സംഭവം ഇനി ആര്‍ത്തിക്കാന്‍ പാടില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top