സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം

കരുനാഗപ്പള്ളി:സി പി എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീടിനു നേരെ ആക്രമണം. ആലപ്പാട് ലോക്കല്‍ കമ്മിറ്റി അംഗം വേണുവിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
വീടിനു നേരെയുണ്ടായ  കല്ലേറില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ചെറിയ കുട്ടി ഉറങ്ങി കിടന്ന മുറിയുടെ ജനല്‍ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്ന് മുറിയിലേക്ക് തെറിച്ചു വീണു. കരുനാഗപ്പള്ളി പോലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സി പി എം പ്രവര്‍ത്തകന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് റാലിയും പ്രതിഷേധയോഗവും നടന്നു. യോഗം സി പി എം ജില്ലാ കമ്മിറ്റി അംഗം പി ആര്‍ വസന്തന്‍ ഉദ്ഘാടനം ചെയ്തു. വി സുധര്‍മ്മന്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top