സിപിഎം പ്രവര്‍ത്തകനെ വെട്ടിയ സംഭവം: പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി

പോലിസ് പൊന്‍കുന്നം: ശനിയാഴ്ച രാത്രി സിപിഎം പ്രവര്‍ത്തകന്‍ എം എല്‍ രവി (33) യെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടന്‍ തന്നെ പ്രതികള്‍ പിടിയിലാകുമെന്നും പോലിസ് അറിയിച്ചു.
അക്രമം നടന്ന പശ്ചാത്തലത്തില്‍ കോട്ടയം എസ്പി ഇന്നലെ പുലര്‍ച്ചെ വരെ പ്രദേശത്ത് ക്യാംപ് ചെയ്യുകയും കൂടുതല്‍ പോലിസിനെ മേഖലയില്‍ വിന്യസിക്കുകയും ചെയ്തു. അക്രമികളെ കണ്ടെത്തുന്നതിനായ് മേഖലയില്‍  പരിശോധന ശക്തമാക്കി. അക്രമം നടന്ന പ്രദേശവും രവി സഞ്ചരിച്ച വാഹനവും കോട്ടയത്തു നിന്നെത്തിയ വിരലടയാള വിദഗ്ധ ഷൈലജയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.

RELATED STORIES

Share it
Top