സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

കൂത്തുപറമ്പ്: നീര്‍വേലിയില്‍ സിപിഎം പ്രവര്‍ത്തകനായ പാല്‍ വിതരണക്കാരനെ ആര്‍എസ്എസ് സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. പാട്യം ക്ഷീരോല്‍പാദക സഹകരണ സംഘത്തിലെ ജീവനക്കാരനായ ഷാജനെ(40)യാണ് മാരകായുധങ്ങളുമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ നീര്‍വേലി ശ്രീരാമ സ്വാമി ക്ഷേത്രത്തിനടുത്താണ് സംഭവം. സാരമായി പരിക്കേറ്റ ഷാജനെ പോലിസെത്തിയാണ് തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
പ്രദേശത്ത് സാധാരണയായി പാല്‍ വില്‍ക്കുന്നയാള്‍ അവധിയിലായതിനാല്‍ പകരം എത്തിയതായിരുന്നു ഷാജന്‍. ആളുമാറിയാണ് വെട്ടേറ്റതെന്നും സംശയമുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നീര്‍വേലി മേഖലയില്‍ പോലിസ് പട്രോളിങ് ശക്തമാക്കി. വെട്ടേറ്റ സംഭവത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നീര്‍വേലിയില്‍ ഇന്നലെ ഹര്‍ത്താലാചരിച്ചു. ആര്‍എസ്എസ്, ബി ജെപി പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.

RELATED STORIES

Share it
Top