സിപിഎം പുനരാലോചനക്കു തയ്യാറാകണം- ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ത്രിപുരയിലുണ്ടായ വന്‍ തിരിച്ചടിയുടെയും ബിജെപി മുന്നേറ്റത്തിന്റെയും പശ്ചാത്തലത്തില്‍ പ്രത്യയശാസ്ത്ര പിടിവാശികളെക്കുറിച്ചു  പുനരാലോചനക്കു സിപിഎം തയ്യാറാകണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരളം സ്‌റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.ശക്തമായ പ്രതിപക്ഷം പോലുമില്ലാതെ ഇരുപത്തിയഞ്ചു വര്ഷം ഭരണം നടത്തിയ സിപിഎം രാഷ്ട്രീയമായും സംഘടനാപരമായും തകര്‍ന്നുവെന്നാണ് ത്രിപുര ഫലം തെളിയിക്കുന്നത്. ഫാസിസത്തെ പിടിച്ചുകെട്ടാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളല്ലാതെ ബദലില്ലെന്ന സിപിഎം ന്റെ അവകാശവാദമാണ് ഇതോടെ പൊളിഞ്ഞു വീണതെന്നും സോഷ്യല്‍ ഫോറം ചൂണ്ടിക്കാട്ടി

RELATED STORIES

Share it
Top