സിപിഎം പിന്തുണച്ചു; കൊട്ടയം ജില്ലാപഞ്ചായത്ത് ഭരണം മാണി വിഭാഗം പിടിച്ചുകോട്ടയം: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കേരള കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചു.22 അംഗ ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് (എം)സ്ഥാനാര്‍ത്ഥി സഖറിയാസ് കുതിരവേലി 12 വോട്ടുകള്‍ നേടി വിജയിച്ചു.ജില്ലാ പഞ്ചായത്തിലെ കുറവിലങ്ങാട് ഡിവിഷന്‍ അംഗമാണ് സഖറിയാസ് കുതിരവേലി.സിപിഎം ബന്ധത്തില്‍ കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സണ്ണി പാമ്പാടിക്ക് 8 വോട്ടുകളാണ് ലഭിച്ചത്.സിപിഐ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പിസി ജോര്‍ജ് വിഭാഗം വോട്ട് അസാധുവാക്കി.
കോട്ടയം ഡിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനെ തുടര്‍ന്ന് ജോഷി ഫിലിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്.

RELATED STORIES

Share it
Top