സിപിഎം നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി

ബേഡകം: സിപിഎം അനുകൂല സ്വാശ്രയ സംഘം സര്‍ക്കാര്‍ ഭൂമി കൈയേറി കെട്ടിടം നിര്‍മിക്കുന്നതിനെതിരേ പരാതിയുമായി കോണ്‍ഗ്രസ്. ഇതോടെ തഹസില്‍ദാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി. ബേഡകം വില്ലേജിലെ നെല്ലിയടുക്കത്ത് നടത്തുന്ന അനധികൃത കെട്ടിട നിര്‍മാണത്തിനെതിരെയാണ് കോണ്‍ഗ്രസ് ബേഡഡുക്ക മണ്ഡലം കമ്മിറ്റി പരാതിയുമായി രംഗത്ത് വന്നത്. നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.അനധികൃത നിര്‍മാണം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി റവന്യൂ അധികൃതര്‍ക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ അധികൃതര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷവും രാത്രിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നതായി മണ്ഡലം കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു. ഇതോടെയാണ് തഹസില്‍ദാര്‍ നേരിട്ടെത്തി സ്റ്റോപ്പ് മെമോ നല്‍കിയത്.

RELATED STORIES

Share it
Top