സിപിഎം നേതാവ് ലോറന്‍സിന്റെ ചെറുമകന്‍ ബിജെപി വേദിയില്‍

തിരുവനന്തപുരം: സിഐടിയു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന സിപിഎം നേതാവുമായ എം എം ലോറന്‍സിന്റെ ചെറുമകന്‍ ഇമ്മാനുവല്‍ മിലന്‍ ജോസഫ് ബിജെപി സമരപ്പന്തലില്‍. ശബരിമല വിഷയത്തിലെ അറസ്റ്റുകള്‍ക്കെതിരേ ബിജെപി ഡിജിപി ഓഫിസിനു മുമ്പില്‍ നടത്തുന്ന ഏകദിന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് മിലന്‍ എത്തിയത്. അതേസമയം, കൊച്ചുമകന്‍ ബിജെപി സമരപ്പന്തലിലെത്തിയതിനെ വിമര്‍ശിച്ച് എം എം ലോറന്‍സ് രംഗത്തെത്തി. ചെറുമകനല്ല ബിജെപിയുമായി കൂട്ടുകൂടുന്ന നിലപാട് ആര് സ്വീകരിച്ചാലും തെറ്റാണ്. മിലനെ സമരമുഖത്തേക്ക് പറഞ്ഞയച്ച മാതാപിതാക്കളുടെയും നിലപാട് തെറ്റായിപ്പോയി. പ്ലസ്ടു വിദ്യാര്‍ഥിയാണ് മിലന്‍. രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പര്യം ഉണ്ടെങ്കിലും ഏതു പാര്‍ട്ടിയിലെന്നു തീരുമാനിച്ചിട്ടില്ലെന്നു മിലന്‍ മാധ്യമങ്ങളോടു പറഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെടെ സിപിഎം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ സമരത്തിന് പിന്തുണയുമായി വരുമെന്നു ശ്രീധരന്‍പിള്ള അവകാശപ്പെട്ടു.

RELATED STORIES

Share it
Top