സിപിഎം നേതാവ് ഉള്‍പ്പെട്ട കുടുബശ്രീ തട്ടിപ്പ്; ഇരയും കുടുംബവും കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി

കാവനാട്: സിപിഎം നേതാവും കുടുംബവും ചേര്‍ന്ന് കുടുംബശ്രീയുടെ പേരില്‍ നടത്തിയ തട്ടിപ്പില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇരയും കുടുംബവും കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി.
പടിഞ്ഞാറെ കൊല്ലം കുരീപ്പുഴ ശ്രീനഗര്‍ 52ല്‍ കൊരട്ടുവിളവിള വീട്ടില്‍ ആമിനാ മോഹനനും കുടുംബവുമാണ് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തിയത്. ഐഡന്റിറ്റി കാര്‍ഡ് തരപ്പെടുത്തിയും വ്യാജഒപ്പിട്ടും ഒമ്പതര ലക്ഷം രൂപ തട്ടിയെടുത്ത സിപിഎം ശക്തുകളങ്ങര സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന ശശിധരന്റെ കുടുംബത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ധര്‍ണ നടത്തിയത്.
2015 മാര്‍ച്ചില്‍ ഒന്‍പതര ലക്ഷം രൂപ കാവനാട് സെന്‍ട്രല്‍ ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നതായും അതില്‍ ഒരു പൈസപോലും ബാങ്കില്‍ അടിച്ചിട്ടില്ലന്നെും പിന്നീട് ബാങ്കില്‍ നിന്നും ഫോണ്‍വിളിച്ച് ആമിനാമോഹനനെ അറിയിച്ചിരുന്നു. എന്നാല്‍ താന്‍ ബാങ്കില്‍ പോവുകയോ അവിടുത്തെ റിക്കാര്‍ഡുകളില്‍ ഒപ്പിടുകയോ പണം വാങ്ങുകയോ ചെയ്തിട്ടില്ലെന്നു ആമിനാമോഹനന്‍ ബാങ്കില്‍ നേരിട്ടെത്തി ബാങ്ക് അധികൃതരോടു പറഞ്ഞിരുന്നു. ബാങ്ക് അധികൃതര്‍ ആമിമാമോഹനന്റെ വാക്കുകള്‍ കേള്‍ക്കാന്‍ കയ്യാറായില്ല. തുടര്‍ന്ന് വായ്പ തട്ടിപ്പ് നടത്തിയവരെ പിടികൂടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 27ന് പോലിസിന് പരാതി സമര്‍പ്പിക്കുകയായിരുന്നു.  എന്നാല്‍ ബന്ധപ്പെട്ടവര്‍ എല്ലാം മൗനം പാലിക്കുകയായിരുന്നു. തുടര്‍ന്ന് ആമിനാമോഹനനും കുടുംബവും അടുത്തുള്ള ശക്തികുളങ്ങര പോലിസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി പരാതി സമര്‍പ്പിച്ചു. അതിലും പരിഹാരം ഉണ്ടാകാതെവന്നതിനെ തുടര്‍ന്ന് ഇവരും കുടുംബവും പോലിസ് സ്‌റ്റേഷനില്‍ കുത്തിയിരുപ്പ് സമരം നടത്തി. ഉടന്‍തന്നെ പ്രതികളെ പിടികൂടാമെന്ന് പോലിസ് പറഞ്ഞതനുസരിച്ച് സമരം അവസാനിപ്പിച്ചു.
എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ രാഷ്ട്രീയ സ്വാധീനം മൂലം ബന്ധപ്പെട്ടവര്‍ക്കുവഴിഞ്ഞില്ല. അതിനെ തുടര്‍ന്ന് ഇവര്‍ മതാപിതാക്കാളായ കോയാക്കുഞ്ഞ്, സൈനബബീബി,മക്കളായ അലീഷ, ആശ എന്നിവരുമായി കലക്ട്രേറ്റ് പടിക്കല്‍ ധര്‍ണ ആരംഭിച്ചത്.
തട്ടിപ്പ്‌നടത്തിയ പ്രതികളെ മുഴുവന്‍ പിടികൂടി നിയമത്തിന്റെ മുന്നില്‍ എത്തിക്കുന്നതുവരെ കലക്ട്രേറ്റ് പടിക്കല്‍ സമരം നടത്തുമെന്നു ആമിനാമോനന്റെ മാതാപിതാക്കള്‍ തേജസിനോട് പറഞ്ഞു.സമരം അറിഞ്ഞ ജില്ലാ കലക്ടര്‍ ആമിനാമോഹനനെ ഓഫിസില്‍ വിളിച്ചുവരുത്തി കാര്യങ്ങള്‍ അന്വേഷിച്ചു. ഈ സമയം അവര്‍ ഓഫീസിനു സമീപം കുഴഞ്ഞവീഴുകയായിരുന്നു. ഉടന്‍തന്നെ ജില്ലാ കലക്ടര്‍ ഇടപെട്ട് ആമിനാമോഹനനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു വേണ്ട ചികില്‍സ നല്‍കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.

RELATED STORIES

Share it
Top