സിപിഎം നേതാവിന് നേരെ ആക്രമണം: ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

എടപ്പാള്‍: വട്ടംകുളം കുറ്റിപ്പാലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പറക്കോട്ടയില്‍ കൃഷ്ണനെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ ചങ്ങരംകുളം പോലിസ് കസ്റ്റഡിയിലെടുത്തു. കുറ്റിപ്പാല സ്വദേശികളായ ബാലന്‍, രതീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഫെബ്രുവരി 14നായിരുന്നു സംഭവം.
പറക്കോട്ടയില്‍ ക്ഷേത്ര ഉല്‍സവ ദിവസം രാത്രിയില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തി ല്‍ ഇരു വിഭാഗത്തേയും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.  രാത്രി ഒരു മണിയോടെ ഉല്‍സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കൃഷ്ണനെ കാറിലെത്തിയ ബിജെപി സംഘം തടഞ്ഞു നിര്‍ത്തി കാലിനു വെട്ടിപ്പരിക്കേല്‍പിച്ചത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയവരായിരുന്നു പോലിസിന്റെ കസ്റ്റ ഡിയിലായവര്‍. വെള്ളിയാഴ്ച രാത്രി രഹസ്യ വിവരത്തെ തുടര്‍ന്ന് പോലിസ് ഇവരെ കസ്റ്റ ഡിയിലെടുത്തത്. അക്രമ സംഭവങ്ങളെ തുടര്‍ന്ന് സിപിഎമ്മും ബിജെപിയും വട്ടംകുളത്ത് ഹര്‍ത്താലാചരിച്ചിരുന്നു.

RELATED STORIES

Share it
Top