സിപിഎം നേതാവിന്റെ കൊലപാതകം: ബിജെപി സംസ്ഥാന സമിതി അംഗം കസ്റ്റഡിയില്‍കണ്ണൂര്‍: മാഹിയില്‍ സിപിഐഎം നേതാവ് ബാബുവിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ബിജെപി സംസ്ഥാന സമിതി അംഗം പോലീസ് കസ്റ്റഡിയില്‍. ആര്‍എസ്എസ് നേതാവും ബിജെപി പുതുച്ചേരി സംസ്ഥാന സമിതിയംഗവുമായ വിജയന്‍ പൂവച്ചേരിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പുതുച്ചേരി സീനിയര്‍ പോലീസ് സൂപ്രണ്ട് അപൂര്‍വ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിജയനെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് സിപിഐഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടത്. അക്രമിസംഘം പതിയിരുന്ന് ബാബുവിനെ ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

RELATED STORIES

Share it
Top