സിപിഎം നേതാവിനെ ആക്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു

തിരുവല്ല: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. സിപിഎം ഇരതോട് ബ്രാഞ്ച് സെക്രട്ടറി ഇരതോട് കിഴക്കേപറമ്പില്‍ സി ജി ജോണിനെ(70) കഴിഞ്ഞ ദിവസം അക്രമിച്ച കേസിലാണ് ഇരതോട് വാഴച്ചിറയില്‍ ഉത്തമന്‍ (56), സിപിഐ പ്രവര്‍ത്തകന്‍ സുഭാഷ് (40) എന്നിവരെ പുളിക്കീഴ് പോലസ് അറസ്റ്റ് ചെയ്തത്.
സിപിഎം ഓഫിസ് കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 28ന് രാത്രി ഇര തോട് ഭാഗത്ത് പോസ്റ്റര്‍ ഒട്ടിക്കുന്നതു സംബന്ധിച്ച് സിപിഎം പ്രവര്‍ത്തകരുമായി  ഒരു വിഭാഗം തര്‍ക്കം ഉന്നയിച്ചത് സംഘട്ടനത്തില്‍ കലാശിച്ചിരുന്നു. സംഭവത്തില്‍ പോലിസ് കേസ് എടുത്തിരുന്നു.
സുഭാഷിനെയും അനുകൂലികളെയും ആക്രമിച്ച കേസില്‍ നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് എടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ പോലിസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top