സിപിഎം നേതാക്കളെ ജയിലിലടയ്ക്കാന്‍ ശ്രമം: കോടിയേരി

തിരുവല്ല: പഴയ കേസുകള്‍ ചികഞ്ഞെടുത്ത് സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ ശ്രമിക്കുന്നതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവല്ലയില്‍ സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദ്വിമുഖ ആക്രമണമാണ് ബിജെപി കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രത്യേകതരം ആക്രമണശൈലിയാണ് അവര്‍ പിന്തുടരുന്നത്. സിപിഎം പ്രവര്‍ത്തകരെയും നേതാക്കളെയും ആക്രമിക്കുകയും ഒപ്പം ക്രമസമാധാനനില തകര്‍ന്നതായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം ഗവര്‍ണറെ കണ്ട് കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെടുകയും ചെയ്യുന്നു. സിപിഎം സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും, സിബിഐയെ ഉപയോഗിച്ച് സിപിഎമ്മിനെ വിരട്ടാന്‍ നോക്കേണ്ടെന്നും കോടിയേരി പറഞ്ഞു.

RELATED STORIES

Share it
Top