സിപിഎം നിലപാട് അപഹാസ്യം:എസ്ഡിപിഐ

തിരുവനന്തപുരം: താരസംഘടനയായ 'അമ്മ'യില്‍ സ്ത്രീവിരുദ്ധ നിലപാടെടുത്ത ഇടതുപക്ഷ എംഎല്‍എമാരെ പോലും സംരക്ഷിക്കുന്ന സിപിഎം നിലപാട് അപഹാസ്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ പ്രസ്താവിച്ചു. ദിലീപിനെ തിരിച്ചെടുത്തത് തെറ്റായെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അതിന് നേതൃത്വം നല്‍കുകയും കൂട്ടുനില്‍ക്കുകയും ചെയ്ത ജനപ്രതിനിധികളെ ന്യായീകരിക്കുന്നത് നാണംകെട്ട നിലപാടാണ്. ഇത് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നത് അമ്മയിലെ ഇടതുപക്ഷ എംഎല്‍എമാരുടെ നിലപാടിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. ദിലീപിനെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന നീക്കങ്ങള്‍ ഭരണതലത്തില്‍ നിന്ന് തുടക്കം മുതലുണ്ടായിട്ടുണ്ട്. സ്ത്രീപീഡകരെ സഹായിക്കുന്ന പാര്‍ട്ടിയായി സിപിഎം അധപ്പതിച്ചുവെന്നും റോയ് അറയ്ക്കല്‍ പറഞ്ഞു.

RELATED STORIES

Share it
Top