സിപിഎം, ദേശാഭിമാനി നിലപാട് ജനാധിപത്യവിരുദ്ധം: എസ്ഡിപിഐ

ആയഞ്ചേരി: കഴിഞ്ഞ ദിവസം വടയത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സിപിഎമ്മും, ദേശാഭിമാനിയും എസ്ഡിപിഐക്കെതിരേ നടത്തുന്ന കുപ്രചാരണങ്ങള്‍ ജനാധിപത്യവിരുദ്ധമാണെന്ന് എസ്ഡിപിഐ കുറ്റിയാടി മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.
മടപ്പള്ളി കോളജില്‍ മുസ്‌ലിം വിദ്യാര്‍ഥിനികളെ ക്രൂരമായി മര്‍ദിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരായ സജിത്ത്, കിഷോര്‍, ശ്രീജിത്ത് അക്രമിക്കപ്പെട്ടത്തില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവും ഇല്ലെന്നിരിക്കെ എസ്ഡിപിഐയെ പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ച് ഭാഗവാക്കാക്കാന്‍ ശ്രമിക്കുന്നത് തരംതാണ രാഷ്ട്രീയമാണെന്നും ഇത് പൊതുജനം തള്ളിക്കളയുമെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. സിപിഎം-ലീഗ് സംഘര്‍ഷം എസ്ഡിപിഐയുടെ മേല്‍ കെട്ടിവെയ്ക്കാന്‍ ശ്രമിച്ചാല്‍ അതിനെ നിയമപരമായി നേരിടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
മണ്ഡലം പ്രസിഡന്റ് ആര്‍എം റഹീം മാസ്റ്റര്‍, അബുല്‍ ലെയിസ് മാസ്റ്റര്‍, മുത്തു തങ്ങള്‍, റഷീദ് മാസ്റ്റര്‍, സൂപ്പി മാസ്റ്റര്‍, റഫീഖ് മാസ്റ്റര്‍, കുഞ്ഞബ്ദുല്ല മാസ്റ്റര്‍, യൂസഫ്, എടികെ അഷറഫ് സംസാരിച്ചു.

RELATED STORIES

Share it
Top