സിപിഎം തീ കൊണ്ട് തല ചൊറിയരുത്: മുസ്‌ലിം ഏകോപന സമിതി

കൊച്ചി: ഇസ്‌ലാമിക വേഷധാരികളായ കുട്ടികള്‍ മലപ്പുറത്തു ഫഌഷ് മോബ് നടത്തിയതുമായി ബന്ധപ്പെട്ടു സിപിഎമ്മിന്റെ യും അവരുടെ വിദ്യാര്‍ഥി സംഘടനയുടെയും നിലപാടുകള്‍ അതീവ ഗൗരവത്തോടെയാണു കാണുന്നതെന്ന് മുസ്‌ലിം ഏകോപനസമിതി ചെയര്‍മാന്‍ കാഞ്ഞാര്‍ അബ്ദുര്‍റസാഖ് മൗലവിയും ജനറല്‍ കണ്‍വീനര്‍ വി കെ ഷൗക്കത്തലിയും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. മതവിശ്വാസികള്‍ വിശ്വാസത്തിനു നിരക്കാത്ത പ്രവൃത്തികള്‍ കാണിക്കുമ്പോള്‍ അതിനെ ഗുണദോഷിക്കുക എന്നതു പണ്ഡിതധര്‍മമാണ്. അത്തരം സല്‍പ്രവൃത്തികളെ സ്വാഗതം ചെയ്യുന്നതിനു പകരം കമ്മ്യൂ ണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ടവര്‍ അതിനെ വിമര്‍ശിക്കുകയാണ്. ഇടതുപക്ഷം ഇത്തവണ അധികാരത്തില്‍ കയറിയതു മതന്യൂനപക്ഷങ്ങളുടെ പിന്‍ബലത്തോടെയാണ് എന്നതു മറക്കരുത്. സിപിഎം തീ കൊണ്ട് തല ചൊറിയുകയാണെന്നും നേതാക്കള്‍ പറഞ്ഞു.

RELATED STORIES

Share it
Top