സിപിഎം, ഡിവൈഎഫ്‌ഐ കൊടിമരങ്ങള്‍ നശിപ്പിച്ചു

തളിപ്പറമ്പ്: വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരേ വയല്‍ക്കിളികള്‍ സമരത്തിലുള്ള കീഴാറ്റൂരില്‍ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും കൊടിമരങ്ങള്‍ നശിപ്പിച്ചു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് സംഭവം. ഇരുമ്പ് പൈപ്പ് കൊണ്ടുള്ള കൊടിമരങ്ങള്‍ റോഡിലേക്കു വളച്ചിട്ട് ഗതാഗതം തടസ്സപ്പെടുത്തുന്ന നിലയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കീഴാറ്റൂര്‍ തെക്ക്, വടക്ക്, കീഴാറ്റൂര്‍ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ബ്രാഞ്ച് സെക്രട്ടറി വി രാഘവന്‍ തളിപ്പറമ്പ് പോലിസില്‍ പരാതി നല്‍കി. പ്രകടനത്തിന് കെ മുരളീധരന്‍, പുല്ലായിക്കൊടി ചന്ദ്രന്‍, വി രാഘവന്‍, പി വി വിനോദ്, കെ ബിജുമോന്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top