സിപിഎം, ഡിവൈഎഫ്‌ഐ ആക്രമണം: അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: വായ്പ്പൂര് ബസ് സ്റ്റാന്‍ഡ് ജങ്ഷനിലെ കൊടിമരം മാറ്റുന്നതിനെ ചൊല്ലി സിപിഎം ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ പരക്കെ നടത്തിയ ആക്രമണത്തില്‍ അഞ്ച്  എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.ഇവരെ  കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകീട്ട് ആറിനാണ് സംഭവം.
എസ്ഡിപിഐ പ്രവര്‍ത്തകര്‍ നിര്‍മിച്ച ബസ് കാത്തിരിപ്പ് ഷെഡിന് മുമ്പില്‍ സിപിഎം, ഡിവൈഎഫ്‌ഐക്കാര്‍ സിപിഎമ്മിന്റെ കൊടിമരം നാട്ടി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു.തുടര്‍ന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഇതു ചോദ്യം ചെയ്തതോടെ സിപിഎം പ്രവര്‍ത്തകര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ആക്രമണം നടത്തുകയുമായിരുന്നു.രാവിലെ മുതല്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ പ്രകോപിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്ന ഇവര്‍ വൈകീട്ടോടെ  കൂട്ടമായെത്തി പരക്കെ അക്രമം അഴിച്ചുവിടുകയായിരുനെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കമ്പിപ്പാരയും, കമ്പിവടിയും മാരകമായ ആയുധങ്ങളും  ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.സംഭവത്തില്‍ പരിക്കേറ്റ എസ്ഡിപിഐ പ്രവര്‍ത്തകരായ സിദ്ധിഖ് (52),സലിം (49), നജുമുദ്ദീന്‍ (26), അല്‍ത്താഫ്(26), നിസാം (25) എന്നിവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി പ്രവേശിച്ചു.
ഇതിനു ശേഷവും രാത്രിയിലും എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അക്രമം അഴിച്ചുവിടുകയും വീടുകള്‍ക്ക് നേരേ കല്ലേറ് നടത്തുകയും ചെയ്തു.എന്നാല്‍ പോലിസ്  രാത്രിയിലും സംഭവസ്ഥലം സന്ദര്‍ശിച്ചിട്ടില്ലെന്നാണ് പറയപ്പെടുന്നത്.

RELATED STORIES

Share it
Top