സിപിഎം ഗ്രാമപഞ്ചായത്ത് അംഗം പോലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചുപത്തനംതിട്ട: സിപിഎം ഗ്രാമപഞ്ചായത്ത് അംഗം സിവില്‍ പോലീസ് ഓഫീസറെ കുത്തി പരിക്കേല്‍പ്പിച്ചു. കോന്നി പഞ്ചായത്ത് ആറാം വാര്‍ഡ് അംഗം ബിജി കെ. വര്‍ഗ്ഗീസാണ് കോന്നി പോലീസ് സ്‌റ്റേഷനിലെ സിപിഒ അന്‍സാജു (29) നെ കുത്തി പരിക്കേല്‍പ്പിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയോടെ കോന്നി മാവേലി സ്‌റ്റോറിനു സമീപമായിരുന്നു സംഭവം. വാഹനം പാര്‍ക്കു ചെയ്യുന്നതു സംബന്ധിച്ച തര്‍ക്കത്തെതുടര്‍ന്ന് ബിജി സ്‌ക്രൂ െ്രെഡവര്‍ ഉപയോഗിച്ച് പോലീസുകാരന്റെ വലതു തോളില്‍ കുത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ തോളില്‍ 2 തുന്നിക്കെട്ട് വേണ്ടി വന്നു. അക്രമാസക്തനായ ബിജിയെ കൂടുതല്‍ പോലീസുകാരെത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ രക്ഷിക്കാനായി സിപിഎം നേതാക്കള്‍ അടക്കമുള്ളവര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു

RELATED STORIES

Share it
Top