സിപിഎം കേരളത്തില്‍ നടപ്പാക്കുന്നത് പ്രതികാര രാഷ്ട്രീയം: എം എം ഹസന്‍

കാസര്‍കോട്: കേരളത്തില്‍ സിപിഎം നടത്തുന്നത് പ്രതികാര രാഷ്ട്രീയമാണെന്ന് കെ പിസിസി പ്രസിഡന്റ്് എംഎം ഹസന്‍ പറഞ്ഞു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിന്നും ദേശീയതലത്തില്‍ ഫാസിസ്റ്റുകള്‍ നടത്തുന്ന അക്രമത്തില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കാനാണ് ജനമോചന യാത്ര നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദലിത് സമൂഹം നടത്തുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന സംഭവങ്ങള്‍ കേരളത്തിലും നടന്നുവരികയാണ്. പയ്യന്നൂരിലെ ദലിത് ഓട്ടോ െ്രെഡവറും യുവതിയുമായ ചിത്രലേഖക്ക് നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ അനവദിച്ചിരുന്ന ഭൂമി പിണറായി സര്‍ക്കാര്‍ തിരിച്ചെടുത്തിരിക്കുകയാണ്.
ഇത് രാഷ്ട്രീയ വൈരാഗ്യം മൂലമുള്ള നടപടിയാണ്. കുറേ കാലമായി സിപിഎം അവരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും സിപിഎമ്മിനെ പോലെ മറ്റൊരു പാര്‍ട്ടിക്കും ഇത്രയും പ്രതികാര മനസ്സോടെ പ്രവര്‍ത്തിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റു കോളജ് പ്രിന്‍സിപ്പലിനെതിരെ ലഘുരേഖകള്‍ ഇറക്കി ഭയപ്പെടുത്തുകയാണ് സിപിഎം മലപ്പുറത്ത് കഴിഞ്ഞ ദിവസമുണ്ടായ അക്രമം സര്‍ക്കാറിന്റെ ജനവിരുദ്ധ നയമാണ് തുറന്ന് കാട്ടുന്നത്.
ദേശീയ പാത വികസിപ്പിക്കുന്നതിന് യുഡിഎഫ് എതിരല്ല. എന്നാല്‍ ജനകീയ സമരങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള ശ്രമങ്ങളാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നത് എംഎം ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു. കെ പി സിസി സെക്രട്ടറിമാരായ ജെയ്‌സണ്‍ ജേക്കബ്, ശൂരനാട് രാജശേഖരന്‍, ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം, ഡിസിസി പ്രസിഡന്റ്് ഹക്കിം കുന്നില്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

RELATED STORIES

Share it
Top