സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം: മണല്‍ശില്‍പങ്ങള്‍ തീര്‍ത്തു

കണ്ണൂര്‍: സിപിഎം ജില്ലാ സമ്മേളനത്തിനായി കണ്ണൂര്‍ നഗരം ഒരുങ്ങുന്നു. ജനുവരി 27, 28, 29 തിയ്യതികളില്‍ ബര്‍ണശ്ശേരിയിലെ ഇ കെ നായനാര്‍ സ്മാരക അക്കാദമിയിലാണ് സമ്മേളനം. 12 വര്‍ഷത്തിനു ശേഷമാണ് കണ്ണൂര്‍ നഗരം സിപിഎം ജില്ലാ സമ്മേളനത്തിന് ആതിഥ്യമരുളുന്നത്.
കെ പി സഹദേവന്‍ ചെയര്‍മാനും എം പ്രകാശന്‍ മാസ്റ്റര്‍ ജനറല്‍ കണ്‍വീനറുമായുള്ള സ്വാഗതസംഘത്തിന്റെ നേതൃത്വത്തിലാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍. ജില്ലാ സെക്രട്ടറി പി ജയരാജനെതിരേയുള്ള വ്യക്തികേന്ദ്രീകൃത പ്രചാരണ ആരോപണങ്ങളൊന്നും സമ്മേളനത്തിന്റെ ഒരുക്കങ്ങളെ ബാധിച്ചിട്ടില്ല. സമ്മേളനത്തിന്റെ ഭാഗമായി പയ്യാമ്പലം തീരത്ത് ഇന്നലെ ലെനിന്റെയും കാറല്‍ മാക്‌സിന്റെയും ചെഗുവേരയുടെയും ശില്‍പങ്ങളൊരുക്കി.
നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടിയില്‍ എട്ടു മണല്‍ ശില്‍പങ്ങളാണു തീര്‍ത്തത്. ചിത്രകാരായ വര്‍ഗീസ് കളത്തില്‍, പ്രേം പി ലക്ഷ്മണന്‍, ടിനു, രമേശ് കൊറ്റാളി, അനിരുദ്ധന്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top