സിപിഎം-കഞ്ചാവ് മാഫിയാ സംഘത്തെ നിലയ്ക്കുനിര്‍ത്തണം: എസ്ഡിപിഐ

കണ്ണൂര്‍: തിലാന്നൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും പാര്‍ട്ടി ഓഫിസ് തകര്‍ക്കുകയും ചെയ്ത സിപിഎം-കഞ്ചാവ് മാഫിയാ സംഘത്തെ പോലിസ് നിലയ്ക്കു നിര്‍ത്താന്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ കണ്ണൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ലഹരി മാഫിയാ സംഘത്തെ കൂട്ടുപിടിച്ച് നിരന്തരം എസ്ഡിപിഐ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും പ്രവര്‍ത്തന സ്വാതന്ത്ര്യം തടയുകയും ചെയ്യുന്ന നിലപാട് തിരുത്താന്‍ സിപിഎം തയ്യാറാവണം. അല്ലാത്തപക്ഷം ജനകീയമായി നേരിടുന്നതടക്കമുള്ള സമരവുമായി മുന്നോട്ടുപോവും. കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ബി ശംസുദ്ധീന്‍ മൗലവി, മണ്ഡലം സെക്രട്ടറി പി കെ ഇഖ്ബാ ല്‍ സംസാരിച്ചു.
സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത ഓഫിസും പരിക്കേറ്റ പ്രവര്‍ത്തകരുടെ വീടും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട്, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, കമ്മിറ്റിയംഗം സജീര്‍ കീച്ചേരി, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി കെ നൗഫല്‍, സെക്രട്ടറി സി എം നസീര്‍, അഫ്‌സര്‍, മന്‍സൂര്‍ തങ്ങള്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് തിലാന്നൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ബി ശംസുദ്ദീന്‍ മൗലവി, മണ്ഡലം കമ്മിറ്റിയംഗം മന്‍സൂര്‍ എടക്കാട് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top