സിപിഎം ഓഫിസ് അക്രമം: മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍



വടകര: സിപിഎം തിരുവള്ളൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫിസ് ആക്രമിച്ച കേസില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തിരുവള്ളൂര്‍ ചാനിയം കടവിലെ നമ്പീരംകണ്ടിയില്‍ അബ്ദുല്‍നാസറിനെ(29) നെയാണ് വടകര എസ്‌ഐ എം സനല്‍രാജ് അറസ്റ്റ് ചെയ്തത്. ശാന്തിനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മെംബര്‍ഷിപ്പ് ചേര്‍ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് പ്രദേശത്ത് സിപിഎം-ലീഗ് സംഘര്‍ഷത്തിലും അക്രമത്തിലും കലാശിച്ചത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top