സിപിഎം ആര്‍എസ്എസിനു വേണ്ടി പണിയെടുക്കുന്നു: പോപുലര്‍ ഫ്രണ്ട്

കാസര്‍കോട്: മഹാരാജാസ് കോളജിലെ അനിഷ്ട സംഭവത്തെ മറയാക്കി മുസ്‌ലിം ശാക്തീകണ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പോപുലര്‍ ഫ്രണ്ടിനെ കള്ളപ്രചാരണങ്ങള്‍ നടത്തി ഒതുക്കാന്‍ ശ്രമിക്കുന്നതിലൂടെ സിപിഎം സംഘപരിവാറിന് വേണ്ടിയാണ് പണിയെടുക്കുന്നതെന്നും അതാണ് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരത്തിന്റെ വീട് റെയ്ഡ് ചെയ്യുന്നതിലേക്ക് വരേ എത്തിയതെന്നും പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വൈ മുഹമ്മദ് പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാനത്ത് നിരവധി കൊലപാതങ്ങള്‍ നടത്തി പാരമ്പര്യമുള്ള സിപിഎം അഭിമന്യു വിഷയത്തില്‍ പുണ്യവാളന്‍ ചമയുകയാണ് ഇപ്പോള്‍.
തീര്‍ത്തും ഇരു വിഭാഗങ്ങളിലായി വിദ്യാര്‍ഥികള്‍ക്കിടയിലുണ്ടായ അനിഷ്ട സംഭവത്തെ വര്‍ഗീയമായി ചേരിതിരിച്ച് മൃദുഹിന്ദുത്വം കളിച്ച് രാഷ്ട്രീയ ലാഭത്തിനായ് ആര്‍എസ്എസിനേ പോലും നാണിപ്പിക്കുന്ന രീതിയിലാണ് ഈ വിഷയത്തെ കൈകാര്യം ചെയ്തതെന്നും  ഇത് പൊതുസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഭാഗത്ത് ന്യുനപക്ഷങ്ങളുടെ സംരക്ഷകരായി വേഷം കെട്ടുകയും മറുഭാഗത്ത്  പോലിസിനെ ഉപയോഗിച്ച് മുസ്‌ലിം സമുദായത്തെ പീഡിപ്പിക്കുകയും ചെയ്യുന്ന സിപിഎം നീതിക്കും സ്വാതന്ത്യത്തിനും വേണ്ടി പോരാടിയ കേരളത്തിലെ മുന്‍ഗാമികളായ മുസ്‌ലിംകളുടെ ചരിത്രം ഓര്‍ക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top