സിപിഎം ആക്രമണത്തില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്

ഈരാറ്റുപേട്ട: ചേന്നാട് കവലയില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണം. കഞ്ചാവ് മാഫിയാകളുടെ തേര്‍വാഴ്ചക്ക് മൗനാനുവാദം നല്‍കുന്ന പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐയുടെ പോസ്റ്റര്‍ പതിക്കുന്നതിനിടെയാണ് പ്രവര്‍ത്തരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. കല്ലോലിയില്‍ അബ്ബാസിനെ വടിവാളിന് വെട്ടി കൊല്ലാന്‍ ശ്രമിക്കുകയും. പറമ്പുകാട്ടില്‍ ഷംനാസ് സക്കീറിന്റെ തലയ്ക്ക് കമ്പിവടിക്ക് അടിച്ചു ഗുരുതരമായി പരിക്കേല്‍പിക്കുകയും ചെയ്തു.ഇരുവരും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമികളെ സംരക്ഷിക്കുന്ന സിപിഎം നിലപാട് പ്രതിഷേധാര്‍ഹമാണെന്നും എസ്ഡിപിഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സി പിഎം ക്രമിനല്‍ സംഘത്തെ അറസ്റ്റ് ചെയ്യണമെന്നും മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ്് കെബീര്‍ വെട്ടിയ്ക്കല്‍, സെക്രട്ടറി സുബൈര്‍ വെള്ളാപ്പള്ളില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top