സിപിഎം അതിക്രമം അവസാനിപ്പിക്കണം: എസ്ഡിപിഐ

കോഴിക്കോട്: എസ്ഡിപിഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഓഫിസ് ആക്രമിച്ച സിപിഎം നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും  ആക്രമിച്ചു ഭയപ്പെടുത്താമെന്നത്  വ്യാമോഹം മാത്രമാണെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ വിഷ്ണുവിനെ അക്രമിച്ച സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധവുമില്ലെന്നിരിക്കെ മണ്ഡലം കമ്മിറ്റിയംഗത്തെ  അറസ്റ്റ് ചെയ്ത പോലിസ് നടപടി സിപിഎം അതിക്രമത്തിന് സാഹചര്യമൊരുക്കിയെന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മിന്റെ ജന വിരുദ്ധ നടപടികള്‍ക്കെതിരേ  ജനങ്ങളെ സംഘടിപ്പിച്ച് സമരരംഗത്തുള്ള പാര്‍ട്ടിയെ ഇത്തരം ആക്രമണങ്ങളിലൂടെ പിന്തിരിപ്പിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട.
എസ്ഡിപിഐ മുന്നോട്ട് വയ്ക്കുന്ന ബഹുജന്‍  മുന്നേറ്റത്തെ ഭയപ്പെടുന്ന സിപിഎം അക്രമരാഷ്ട്രീയം അവസാനിപ്പിക്കണം. ആര്‍എസ്എസിന്റെ  വിഭജന രാഷ്ട്രീയം കേരളത്തില്‍ നടപ്പാക്കുന്ന നടപടിയാണ് സിപിഎമ്മും സര്‍ക്കാരും  സ്വീകരികികുന്നത്.  കേരളത്തി ല്‍ സിപിഎമ്മിന്റെ അടിത്തറ ഇളകി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വര്‍ഗീയ കാര്‍ഡിറക്കി അണികളെ പിടിച്ച് നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ആക്രമണങ്ങളെന്നും   മണ്ഡലം കമ്മറ്റി ഓഫീസ് ആക്രമിച്ച മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മുസ്തഫ പാലേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top