സിപിഎം അക്രമം: പരിക്കേറ്റയാളുടെ ചെലവ് കോണ്‍ഗ്രസ് ഏറ്റെടുക്കും

ഇരിട്ടി: സിപിഎം പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച് മംഗലാപുരം തേജസ്വിനി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ജിജോ പുളിയാനിക്കാട്ടിന്റെ ചികില്‍സയ്ക്ക് ആവശ്യമായ പണം സ്വരൂപിക്കാനായി അഡ്വ.സണ്ണി ജോസഫ് എംഎല്‍എ ചെയര്‍മാനും ഇരിട്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് വര്‍ഗീസ്, പേരാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സണ്ണി മേച്ചേരി, യൂത്ത്‌കോണ്‍ഗ്രസ് പേരാവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എം അജേഷ്, കോണ്‍ഗ്രസ് പായം മണ്ഡലം പ്രസിഡന്റ് ഷൈജന്‍ ജേക്കബ്ബ് എന്നിവര്‍ കണ്‍വീനര്‍മാരായി ചികില്‍സാ സഹായ കമ്മിറ്റി രൂപീകരിച്ചു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കരിയാല്‍ കടവരാന്തയില്‍ കോണ്‍ക്രീറ്റ് ജോലി ചെയ്തുകൊണ്ടിരുന്ന ജിജോയെ കാറിലെത്തിയ സംഘം വാള്‍ കൊണ്ട് വെട്ടിയും ഇരുമ്പുവടി കൊണ്ട് അടിച്ചും മാരകമായി പരിക്കേല്‍പ്പിച്ചത്. കേസില്‍ ആറ് പേര്‍ക്കെതിരേ കേസെടുത്തെങ്കിലും പ്രതികളെ കണ്ടെത്തി കസ്റ്റഡിയിലെടുക്കാനോ സിപിഎം നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കാനോ പോലിസ് തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ പറഞ്ഞു.
യഥാര്‍ഥ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. നേതൃയോഗം അഡ്വ. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പി സി ഷാജി, പി കെ ജനാര്‍ദ്ദനന്‍, ബേബി തോലാനി, പി സി രാമകൃഷ്ണന്‍, പടിയൂര്‍ ദാമോദരന്‍, സി അശ്‌റഫ്, സണ്ണി മേച്ചേരി, എം അജേഷ്, ഷൈജന്‍ ജേക്കബ്, കെ വേലായുധന്‍, പി എ നസീര്‍, സെലിന്‍ മാണി, ജോസ് നടപ്പുറം, വി രാജു, പി സി ജോസ്, ജൂബിലി ചാക്കോ സംസാരിച്ചു.

RELATED STORIES

Share it
Top