സിപിആര്‍ പരിശീലനം നല്‍കി എന്‍എസ്എസ് വോളന്റിയര്‍

മാര്‍വടകര: നാഷണല്‍ സര്‍വ്വീസ് സ്‌കീം, വടകര മോഡല്‍ പോളിടെക്‌നിക്ക് കോളേജ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി സിപിആര്‍ പരിശീലനം നല്‍കി. ഹൃദയാഘാതം സംഭവിച്ചവരെ ഉടനെ തന്നെ സിപിആര്‍ നല്‍കുകയാണെങ്കില്‍ അവരുടെ ഹൃദയമിടിപ്പ് തിരിച്ചു കൊണ്ട് വന്ന് രക്ഷപ്പെടുത്തുവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാം. ഏത് സാധാരണക്കാരനും അനായാസം ചെയ്യാവുന്ന ജീവന്‍രക്ഷാ പ്രകൃയയാണ് സിപിആര്‍. ആദ്യ മിനുട്ടുകളില്‍ തന്നെ ഇജഞ നല്‍കുന്നതിലൂടെ ബ്രെയിന്‍ ഡാമേജ് തടയുവാനും രോഗിയുടെ ജീവന്‍ രക്ഷപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുവാനും കഴിയും. ഹൃദയാഘാതമുണ്ടായാല്‍ നാലു മുതല്‍ ആറു മിനുട്ടിനകം മസ്തിഷ്‌ക മരണം സംഭവിക്കും. പലപ്പോഴും എല്ലാവര്‍ക്കും ഈ ചുരുങ്ങിയ സമയത്തിനകം വിദഗ്ദ വൈദ്യസഹായം കിട്ടണമെന്നില്ല. എന്നാല്‍ സിപിആര്‍ കൊടുക്കുന്നതിലൂടെ നമുക്ക് ഈ സമയം നീട്ടിക്കിട്ടുവാന്‍ സാധിക്കും. പരിശീലനമുള്ള ഏതൊരു വ്യക്തിക്കും സിപിആര്‍ നല്‍കാവുന്നതാണ്. നിരവധിപേര്‍ പരിശീലനത്തില്‍ പങ്കാളികളായി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എം രാജീവന്‍, വളണ്ടിയര്‍മാരായ സുഖില്‍, അക്ഷയ് ടിഎം, അജയ് പ്രസാദ് എന്നിവര്‍ നേതൃത്വം കൊടുത്തു. സിപിആര്‍ പരിശീലനത്തിന് താല്‍പര്യമുള്ളവര്‍ക്ക് മോഡല്‍ പോളിടെക്‌നിക്ക് എന്‍എസ്എസ് യൂണിറ്റിനെ സമീപിക്കാവുന്നതാണ്.

RELATED STORIES

Share it
Top