സിന്ധു ക്വാര്‍ട്ടറില്‍; പ്രണോയിക്ക് തോല്‍വിബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വനിതാ താരം പിവി സിന്ധു ക്വാര്‍ട്ടറില്‍ പ്രവേശിച്ചപ്പോള്‍ മറ്റൊരു പ്രതീക്ഷിത താരമായ എച്ച് എസ് പ്രണോയ് അട്ടിമറിയോടെ പുറത്തായി.  പ്രീക്വാര്‍ട്ടറില്‍ ലോക 33ാം നമ്പര്‍ താരം ഹോങ്കോങിന്റെ പൂയി യിപ് യിനെയാണ് സിന്ധു നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-16,21-14. ക്വാര്‍ട്ടറില്‍ 35ാം നമ്പര്‍ താരം സോണിയ ചീഹാണ് സിന്ധുവിന്റെ എതിരാളി. എന്നാല്‍ ലോക 80ാം നമ്പര്‍ താരം ഇന്തോനീസ്യയുടെ സോണി കുങ്കോറോയോടാണ് നിലവിലെ 11ാം നമ്പര്‍ താരമായ പ്രണോയ് അട്ടിമറി നേരിട്ടത്. സ്‌കോര്‍ 21-18,21-14.

RELATED STORIES

Share it
Top