സൈനയും പ്രണോയിയും സെമിയില്‍ പുറത്ത്‌വുഹാന്‍: ബാഡ്മിന്റണ്‍ ഏഷ്യ ചാംപ്യന്‍ഷിപ്പില്‍നിന്നും ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ സൈന നെഹ്‌വാളും എച്ച് എസ് പ്രണോയിയും പുറത്ത്. വനിതാ സിംഗിള്‍സില്‍ പ്രതീക്ഷയോടെ റാക്കറ്റേന്തിയ സൈനയെ ലോക രണ്ടാം നമ്പര്‍ താരവും നിലവിലെ ചാംപ്യയുമായ ചൈനീസ് തായ്‌പെയുടെ തായ് സൂ യിങാണ് പരാജയപ്പെടുത്തിയത്. രണ്ട് സെറ്റ് മാത്രം നീണ്ട പോരാട്ടത്തിനൊടുവില്‍ 27-25, 21-19 എന്ന സ്‌കോറിനാണ് സൈന പരാജയപ്പെട്ടത്. ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം സ്വന്തമാക്കിയ സൈനയ്ക്ക് പക്ഷേ മികവ് ആവര്‍ത്തിക്കാനായില്ല. ലോക റാങ്കിങിലെ 12ാം സ്ഥാനക്കാരിയായ സൈന നേരിട്ട 16 തവണയില്‍ എട്ട് തവണയും തായ് സൂ യിങിനോട് പരാജയപ്പെട്ടിരുന്നു.അതേ സമയം പുരുഷ സിംഗിള്‍സില്‍ ലോക 10ാം നമ്പര്‍ താരമായ പ്രണോയ് ഒളിംപിക് ചാംപ്യനും ലോക മൂന്നാം നമ്പര്‍ താരവുമായ ചൈനയുടെ ലോങ് ചീനിനോടാണ് പരാജയം ഏറ്റുവാങ്ങിയത്. സ്‌കോര്‍: 21-16, 21-18.

RELATED STORIES

Share it
Top